കൂരിയാട്: ആറുവരി ദേശീയപാത പാടെ തകർന്ന വേങ്ങര കൂരിയാട് ഭാഗത്ത് പാത പൊളിച്ച് വയഡക്ട് നിർമിക്കാൻ മണ്ണുപരിശോധന തുടങ്ങി. മണ്ണിട്ടുയർത്തി പാത നിർമിച്ചിരുന്ന ഭാഗത്തുനിന്ന് മണ്ണ് പൂർണമായി നീക്കിക്കൊണ്ടിരിക്കുകയാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പാത തകർന്ന ഭാഗത്തെ മണ്ണ് സർവീസ് റോഡിന്റെ നിരപ്പിൽനിന്ന് താഴ്‌ത്തി നീക്കിയാണ് ഈ ഭാഗത്ത് മണ്ണുപരിശോധന തുടങ്ങിയത്.
വയഡക്ട് നിർമിക്കാൻ നിർദേശിച്ചിട്ടുള്ള ഭാഗത്തെ മണ്ണ് പൂർണമായും മാറ്റിയാൽ മാത്രമേ ഇവിടെ ഒരുഭാഗത്തേക്കുള്ള സർവീസ് റോഡെങ്കിലും തുറന്നുകൊടുക്കാൻ കഴിയൂ. സർവീസ് റോഡ് തുറന്നാലേ ഈ ഭാഗത്തെ ഗതാഗതക്കുരുക്കൊഴിവാകൂ. ഇതുവഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന കൂരിയാട് പനമ്പുഴ റോഡ് നന്നാക്കിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും തകർന്നനിലയിലാണ്.