തിരൂരങ്ങാടി: വി കെ പടി മമ്പുറം റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ ഗതാഗതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതിലുപരി വലിയ അപകട സാധ്യതയുമുള്ളതാണ്.
മിക്ക കുഴികളും നല്ല ആഴത്തിൽ ഉള്ളതാണ്. മഴ വെള്ളം കൂടി നിറഞ്ഞ് നിൽക്കുന്ന കുഴികളിലേക്ക് അതിന്റെ വ്യാപ്തി അറിയാതെ കടക്കുന്ന ഇരു ചക്ര വാഹനങ്ങൾ ഉൾപ്പടെ മറിഞ്ഞു പോകുന്ന സംഭവങ്ങൾ പോലും ഉണ്ടാകുന്നു.
കുഴികൾക്ക് തൊട്ടടുത്ത് വച്ച് വാഹനങ്ങൾ വെട്ടിച്ച് പോകാൻ ശ്രമിക്കുന്നതും അപകടങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്.
ദേശീയ പാതയിലെ തകർച്ച മൂലം വലിയൊരു ശതമാനം വാഹനം കടന്നു പോകുന്നത് ഇപ്പോൾ വി കെ പടി മമ്പുറം റോഡിലൂടെയാണ്. മമ്പുറം മഖാമിന് ഏതാണ്ട് അടുത്തായി ഇല്ലിക്കൽ തായം ഭാഗത്താണ് കൂടുതൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
എത്രെയും വേഗം ഇതിൽ ഇടപെട്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ വേഗം നടത്തണമെന്ന് വി.പി.സിംഗ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെടുന്നു.