വേങ്ങര: വായനാദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് കുരുക്കൾ സ്മാരക ലൈബ്രറിയും സായംപ്രഭാ ഹോമും സംയുക്തമായി വയോജനങ്ങൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ ശാന്തകുമാരി പി ഒന്നാം സ്ഥാനവും മുഹമ്മദ് പറമ്പൻ, പി.കെ. കുട്ടി കൂരിയാട് എന്നിവർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ സമ്മാനങ്ങൾ നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം, ഭരണസമിതി അംഗം കുറുക്കൻ മുഹമ്മദ്, സായംപ്രഭ ഫസിലിറ്റേറ്റർ ഇബ്രാഹീം എ.കെ., ലൈബ്രറി ലൈബ്രേറിയൻ നഫീസ കാരാടൻ എന്നിവർ സംസാരിച്ചു.