ഊരകം: ദേശീയ വായന ദിനത്തിൽ കുറ്റാളൂർ കെ കെ പൂക്കോയതങ്ങൾ സ്മാരക ലൈബ്രറിയിലേക്ക് "വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക" എന്ന ശീർഷകത്തിൽ ലെൻസ്‌ഫെഡ് ഊരകം യൂണിറ്റ് മെമ്പർമാരിൽ നിന്നും ശേഖരിച്ച പുസ്തകം ഊരകം യൂണിറ്റ് പ്രസിഡന്റ് അനീസ് ടി കെ വാർഡ് മെമ്പർ സൈദലവി പി പി ക്ക് ലൈബ്രറി ഹാളിൽ വെച്ച് കൈമാറി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ചടങ്ങിൽ ലൈബ്രറി ഭാരവാഹികളായ ഹകീം തുപ്പിലിക്കാട്ട്, അഷ്‌റഫ് കെ പി, ലെൻസ്ഫഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജസീർ അജ്മൽ വി പി , റിയാസ്, അഷ്‌റഫ്, സലൂബ്, ശരീഫ് എന്നിവർ പങ്കെടുത്തു.