വേങ്ങര: ഊരകം മർകസിൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് പ്രമുഖ സാഹിത്യകാരനായിരുന്ന വി.സി ബാലകൃഷ്ണ പണിക്കരുടെ പേരിലുള്ള വി.സി സ്മാരക ഗ്രന്ഥാലയം സന്ദർശനവും, ചരിത്ര സെമിനാറും സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വി.സി ബാലകൃഷ്ണ പണിക്കരുടെ ജീവചരിത്രത്തെക്കുറിച്ചും അദ്ദേഹത്തിൻറെ സാഹിത്യ സംഭാവനകളെ കുറിച്ചും, തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു .സ്കൂൾ പിടിഎ പ്രസിഡണ്ട് എം കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുറഷീദ് മാസ്റ്റർ ,മാനേജ്മെൻറ് പ്രതിനിധി കെ. കെ. അലി അക്ബർ തങ്ങൾ ,ലൈബ്രറി സെക്രട്ടറി ടി.പി.ശങ്കരൻ മാസ്റ്റർ ,തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അബ്ദുറഷീദ് മാസ്റ്റർ ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഇ. പി മുനീർ മാസ്റ്റർ , അധ്യാപകരായ റിയാസ് കുമുള്ളിൽ , ഹുദ അമീർ, കെ.ടി. ഹംസ , സ്കൗട്ട് ആൻ്റ് ഗൈഡ്സ് അംഗങ്ങളായ റിൻഷ , ദേവാനന്ദ, നാജി ഷാദ് എന്നിവർ പ്രസംഗിച്ചു.
ഊരകം വി.സി ബാലകൃഷ്ണ പണിക്കർ സ്മാരക വായനശാല സന്ദർശിച്ചു
admin