കോട്ടക്കൽ: ലോക ലഹരി വിരുദ്ധ ദിനത്തിൽ കോട്ടൂർ സി.എം.എസ് വായനശാല 'സ്പോർട്സാണ് ലഹരി' പരിപാടിയുടെ ഭാഗമായി എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിന് സ്പോർട്സ് കിറ്റുകൾ നൽകി. വായന ശാല ഭാരവാഹികളിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ അലി കടവണ്ടി ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ സുധ,എൻ വിനീത, സി. എം. എസ് വായനശാല ഭാരവാഹികളായ എം ജിതിൻ, കെ മനോജ്, കെ പത്മിനി,എൻ കോമളം, ബി ശോഭ, കായിക അധ്യാപകരായ വി അനീഷ്, കെ നിഖിൽ എന്നിവർ പങ്കെടുത്തു.
എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിന് സ്പോർട്സ് കിറ്റുകൾ നൽകി
admin