ഇരുമ്പുചോല എ യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ഫ്ലാഷ് മോബും നടത്തി

എ ആർ നഗർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇരുമ്പുചോല എ യു പി സ്കൂൾ സംഘടിപ്പിച്ച ഫ്ലാഷ് മോബ്, കൊളാഷ് പ്രദർശന പ്രോഗ്രാം ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗാന്ധിദർശൻ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ദിനാചരണ പരിപാടികൾ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൊണ്ടാണത് അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട്  ഹൻളൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ ടീച്ചർ, ഹെഡ്മിസ്ട്രസ് ജി സുഹറാബി, ഇസ്മായിൽ തെങ്ങിലാൻ, സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ എ സുഹറ, കെ എം എ ഹമീദ്, സ്റ്റാഫ് സെക്രട്ടറി പി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. അൽ ഹാൻ പ്രതിജ്ഞ ചൊല്ലി നൽകി. എൻ നജീമ, വിഷ്ണുപ്രിയ, സി അർഷദ്, സീ നജീബ്, മിന്ന തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}