വേങ്ങര: ഗുജറാത്തിലെ ഗാന്ധിനഗർ ഐ.ഐ.ടിയിൽ നിന്ന് എം എ സൊസൈറ്റി ആൻഡ് കൾച്ചറൽ പ്രോഗ്രാമിൽ ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ നേടിയ ഇഹ്സാൻ ഇംഗ്ലീഷ് സ്കൂൾ പൂർവ വിദ്യാർത്ഥി മുഹമ്മദ് ലുഖ്മാൻ ഓപിയെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് ആദരിച്ചു. പ്രസിഡണ്ട് ടി ടി അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുബാറക്ക് പി, വൈസ് പ്രിൻസിപ്പൽ അബ്ദുൽ കലാം ആസാദ്, സദർ മുഅല്ലിം ഇബ്രാഹീം സഖാഫി പൂക്കോട്ടൂർ ടി ടി അബ്ദുറഹീം അഹ്സനി എന്നിവർ സംബന്ധിച്ചു.
റാങ്ക് ജേതാവ് മുഹമ്മദ് ലുഖ്മാൻ ഓപിയെ ആദരിച്ചു
admin