വേങ്ങര: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പി. ടി.എ. പ്രസിഡന്റ് കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
ലഫ്റ്റനന്റ് ഡോ : സാബു കെ. റെസ്തം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഏ. കെ. അബ്ദുൽ ഗഫൂർ, ഗൈഡ് ക്യാപ്റ്റൻ പി. ലീഷ്മ, കബ് മാസ്റ്റർ സുഹാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട് അധ്യാപകൻ ഏ. കെ.ഷമീർ സ്വാഗതവും ഫ്ലോക് ലീഡർ ഐഷാബി നന്ദിയും പറഞ്ഞു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.