വേങ്ങര: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വേങ്ങര ഗേൾസ് ഹൈസ്കൂളിൽ നടന്ന ചിത്രരചനാ മത്സരത്തിൽ വിജയികളായ സജാ മറിയം, ഫാത്തിമ ഫിദ എന്നിവർക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ഐ പി എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മത്സരത്തിൽ കിഡ്സ് ബാവയുടെ മകളായ സജാ മറിയം ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ, ഫാത്തിമ ഫിദ രണ്ടാം സമ്മാനം നേടി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മത്സരത്തിൽ നിരവധി വിദ്യാർത്ഥിനികൾ പങ്കെടുത്തു. വിജയികളെ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.