കോട്ടക്കൽ: ലോക ലഹരി വിരുദ്ധ ദിനത്തിൽ മാറാക്കര എ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, എസ്.പി.ജി വിംഗുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ജാഥ നടത്തി. പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, സൂംബ ഡാൻസ്, കയ്യൊപ്പ് ചാർത്തൽ, പ്ലക്കാർഡ് നിർമാണം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക
ടി.വൃന്ദ ഉദ്ഘാടനം ചെയ്തു. പി.എം.രാധ , കെ.എസ് സരസ്വതി, ടി.പി. അബ്ദുൽ ലത്വീഫ്, പി.പി.മുജീബ് റഹ്മാൻ, കെ.പ്രകാശ്, ചിത്ര.ജെ.എച്ച്,ടി.എം. കൃഷ്ണദാസ്, വി.എസ്.ബിന്ദു, ഫൗസിയ.എ.ജയശ്രീ, ശഹ്‌ന.എൻ,നിതിൻ, രാഹുൽ. ആർ തടങ്ങിയവർ നേതൃത്വം നൽകി.