വിദ്യാലയങ്ങളിൽ ലഹരി വ്യാപനം തടയാൻ ഗവൺമെന്റ് കൃത്യമായ കർമ്മ പദ്ധതി കൊണ്ട് വരണം:പി കെ കുഞ്ഞാലി കുട്ടി

വേങ്ങര: ഊരകം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എൽ എൻ എസ് മലപ്പുറം ജില്ലാ ചടങ്ങിൽ മലപ്പുറം ജില്ല പ്രസിഡന്റ്‌ സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ അധ്യക്ഷം വഹിച്ചു.
പ്രതിപക്ഷ ഉപ നേതാവ്
പി കെ കുഞ്ഞാലി കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ഒ. കെ. കുഞ്ഞി കോമു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഊരകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൻസൂർ കോയ തങ്ങൾ ബ്രോഷർ പ്രകാശനം ചെയ്തു. പി. കെ. അസ്ലു, ഷാജു തോപ്പിൽ, അബ്ദു റഷീദ് മാസ്റ്റർ, സി. കെ. എം. ബാപ്പുഹാജി, ഷാനവാസ്‌ തുറക്കൽ, കെ കെ എച്ച് തങ്ങൾ അലിയാർ തങ്ങൾ, മോഹന ചന്ദ്രൻ സൈനുദ്ധീൻ ഹാജി എം കെ
തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പാഠ ഭാഗങ്ങളിൽ ലഹരി വിരുദ്ധ പാഠം ഉൾപെടുത്താൻ ആവശ്യമായ കാര്യങ്ങൾക്ക് മുൻ കൈ എടുക്കും എന്നും പ്രതിപക്ഷ ഉപ നേതാവ് പറഞ്ഞു. ഊരകം എം യു എച്ച് എസ് എസ് എച്ച് എം അബ്ദുൽ റഷീദ് മാഷ് സ്വാഗതവും മുനീർ മാഷ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}