ഊരകം കുറ്റാളൂർ ജി എൽ പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു

വേങ്ങര: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഊരകം കുറ്റാളൂർ ജി എൽ പി സ്കൂളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 

കൺവീനർ നിബ്രാസ് മാഷിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കുട്ടികൾക്കായി ലഹരി വിരുദ്ധദിനസന്ദേശം നൽകിയത് മിനി ടീച്ചർ ആയിരുന്നു. ഒരു ലഹരി മുക്ത തലമുറയെ വാർത്തെടുക്കാനും ലഹരിയോട് 'നോ' പറയാനും ലഹരി വിരുദ്ധ സന്ദേശത്തിലൂടെ ടീച്ചർ ആവശ്യപ്പെട്ടു. തുടർന്ന് ലഹരി ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദോഷങ്ങളെ കുറിച്ച് ജഗൻ ചന്ദ്ര പ്രസംഗിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കൊണ്ട്  വിദ്യാർത്ഥികളുടെ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തി. സ്കൂളിലെ സൂമ്പ ഡാൻസ് ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. ഇത് വിദ്യാർത്ഥികളിൽ ശാരീരികക്ഷമതക്കും മാനസികോല്ലാസത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്നതാണ്.സംഗീത ടീച്ചറിന്റെ നേതൃത്വത്തിലാണ് സൂമ്പ ഡാൻസ് അരങ്ങേറിയത്.സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി. 

സമാപനഘട്ടത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ  എന്നിവർ ഈ ഒപ്പുശേഖരണത്തിൽ സജീവമായി പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}