തിരൂരങ്ങാടി : 187-ാമത് മമ്പുറം ആണ്ടുനേർച്ചയ്ക്കു വ്യാഴാഴ്ച സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടിയേറ്റി.
ജൂലായ് മൂന്നുവരെയാണ് നേർച്ച. മജ്‍ലിസുന്നൂർ, ഇശ്ഖ് മജ്‍ലിസ്, മതപ്രഭാഷണ പരമ്പര, ചരിത്ര സെമിനാർ, ഹിഫ്ള് സനദ്‍ദാനം, അനുസ്മരണസമ്മേളനം, ദിക്റ്-ദുആ സദസ്സ് തുടങ്ങിയ പരിപാടികൾ നേർച്ചയുടെ ഭാഗമായി നടക്കും. വ്യാഴാഴ്ച മമ്പുറം തങ്ങൾ സെന്റർ ഫോർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വെള്ളിയാഴ്ച രാത്രി നടക്കുന്ന മജ്‌ലിസുൽ ഇശ്ഖ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.
ഞായർ, തിങ്കൾ, ജൂലായ് ഒന്ന് തീയതികളിൽ രാത്രി ഏഴരയ്ക്ക് മതപ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. ജൂലായ് രണ്ടിന് രാത്രി മമ്പുറം തങ്ങൾ അനുസ്മരണവും ഹിഫ്ള് സനദ്‍ദാനവും പ്രാർത്ഥനാസദസ്സും സമസ്ത ട്രഷറർ പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനംചെയ്യും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാരംഭപ്രാർഥന നടത്തും. ജൂലായ് മൂന്നിന് സമാപനസദസ്സ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. സമാപനപ്രാർഥനയ്ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.