വേങ്ങര: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എസ് എഫ് സി ക്ലബ്ബ് പുഴച്ചാൽ സംയോജിതമായി ഒരു പ്രതിജ്ഞാ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മൻസൂഫ് ഫൈസി വേങ്ങര ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവാക്കളുടെ പങ്കാളിത്തത്തിന്റെ ആവശ്യതയെക്കുറിച്ചും ഉണർത്തൽ പ്രസംഗം നടത്തി.
തുടർന്ന് മുബഷിർ പി കെ സമൂഹത്തിന് മാതൃകയായും പ്രചോദനമായും ആയിരിക്കേണ്ടത് ഓരോരുത്തരും ലഹരിക്കെതിരായി പ്രതിജ്ഞയെടുത്തുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർ ഒന്നിച്ചുചേർന്നു ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ക്ലബ് മെമ്പർ ഉബൈദ് പരിപാടിക്ക് നന്ദി പറഞ്ഞു.