"സ്പോർട്സ് ആണ് ലഹരി": സന്ദേശയാത്രക്ക് സബാഹ് സ്ക്വയറിൽ ഹൃദ്യമായ വരവേൽപ്പ്

വേങ്ങര: കേരള സംസ്ഥാന കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സ്പോർട്സ് ആണ് ലഹരി" എന്ന ലഹരി വിരുദ്ധ സന്ദേശയാത്രക്ക് സബാഹ് സ്ക്വയറിൽ ഉജ്ജ്വല സ്വീകരണം നൽകി. യുവതലമുറയെ ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് മോചിപ്പിച്ച് കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 12 മണിയോടെ സബാഹ് സ്ക്വയറിൽ എത്തിച്ചേർന്ന ജാഥയെ കായിക പ്രേമികളും, യുവജനങ്ങളും, പൊതുപ്രവർത്തകരും, വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് ആവേശത്തോടെ വരവേറ്റു. 

"സ്പോർട്സ് ആണ് ലഹരി, ലഹരിക്കെതിരെ കായിക കേരളം" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജാഥാംഗങ്ങളെ സ്വീകരിച്ചത്.
            
തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ സ്വാഗതവും ജാഥാ ക്യാപ്റ്റൻ ബഹുമാനപ്പെട്ട കായിക വകഫ് മന്ത്രി വി.അബ്ദുറഹ്മാൻ ലഹരി വിരുദ്ധ സന്ദേശ പ്രസംഗവും നടത്തി. യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ ശ്യാം പ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}