അരീക്കുളം പത്താം വാർഡിൽ ക്ലസ്റ്റർ സെന്റർ ആരംഭിച്ചു

വേങ്ങര: അരീക്കുളം പത്താം വാർഡിൽ ക്ലസ്റ്റർ സെന്ററിന്റെ കീഴിൽ അലിഫ് ടൈലറിംഗ് യൂണിറ്റ് പത്താം വാർഡ് മെമ്പർ ഹസീന ബാനുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

സേവാഗ്രാം ഫെസിലിറ്റേറ്റർ ഹസീബ് സ്വാഗതവും വാർഡ് സമിതി കൺവീനർ എ കെ മജീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ആരിഫ മടപ്പള്ളി, മെമ്പർമാരായ നഫീസ എ കെ, ആസ്യ മുഹമ്മദ്, സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന, സി ഡി എസ് കൺവീനർ ജമീല, കൗൺസിലർ സുമയ്യ സെറീന ഫായിസ് എം ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ടൈലറിങ് ടീച്ചർ മുതാസ്, ഫൗസിയ റസിയ റൈഹാനത്ത് കുടുംബശ്രീ പ്രവർത്തകരും അംഗൻവാടി ടീച്ചർമാരും കുട്ടികളും ആശവർക്കർമാർ വാർഡ് വികസന സമിതി അംഗങ്ങളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}