വേങ്ങര: മനുഷ്യരെ ഒന്നടങ്കംകാർന്നു തിന്നുന്ന മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അന്താരാഷ്ട്രലഹരി വിരുദ്ധ ദിനത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാഹോമിലെ മുതിർന്ന പൗരന്മാർ ലഹരിവിരുദ്ധ പ്രതിജ്ഞഎടുത്തു.
വേങ്ങര സായം ഹോമിൽവെച്ച് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേങ്ങരപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, മറ്റു ഭരണസമിതി അംഗങ്ങൾ സായംപ്രഭ ഹോമിലെ നിരവധി മുതിർന്ന അംഗങ്ങൾ എന്നിവർ പ്രതിജ്ഞയിൽ പങ്കുചേർന്നു.