സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മ ലഹരി വിരുദ്ധ ദിനം ആചരിച്ചു

വേങ്ങര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വ്യാഴാഴ്ച സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ് യോഗാ സൗഹൃദ കൂട്ടായ്മ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പുലർച്ചെ യോഗാ ട്രയ്നിങ്ങിന് ശേഷം അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മഹമൂദ് അലി എം ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സിന് മലബാർ കോളേജ് അധ്യാപകനും എൻ സി സി ഓഫിസറുമായ ലെഫ്റ്റനന്റ് ഡോക്ടർ: സാബു കെ റസ്തം നേതൃത്വം നൽകി.

യുവ തലമുറ ലഹരിയുടെ ലോകത്ത് അകപ്പെടാതിരിക്കാൻ
രക്ഷിതാക്കൾ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ച ലെഫ്റ്റനന്റ് ഡോക്ടർ സാബു കെ റസ്തം സൂചിപ്പിച്ചു.

കുട്ടികൾക്ക് രക്ഷിതാക്കളോട് എന്തും തുറന്നു പറയാവുന്ന രീതിയിൽ കുടുംബാന്തരീക്ഷത്തിൽ മാനസിക അടുപ്പം കൈവരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം സദസ്സിനെ ഓർമ്മപെടുത്തി. 

ബോധവൽക്കരണ ക്ലാസ്സിന് കൂട്ടായ്മയുടെ മീഡിയ കോ ഓർഡിനേറ്റർ ബഷീർ ലെവ സ്വഗതവും ചീഫ് ട്രയിനറും കോ ഓർഡിനേറ്ററുമായ ബഷീർ പൈക്കാടൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}