യുവജനക്ഷേമ ബോർഡ് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വേങ്ങര കുറ്റാളൂർ മലബാർ കോളജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിൽ നടന്നു. കായിക, ഹജ്ജ്, വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ അധ്യക്ഷനായി.
 കോളജ് പ്രിൻസിപ്പൽ അഡ്വ. നിയാസ് വാഫി. പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോധവൽക്കരണ ക്ലാസിന് എച്ച്.പി മഹ്റൂഫ് നേതൃത്വം നൽകി.

യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോഡിനേറ്റർ കെ. ശ്യാം പ്രസാദ്, യുവജനക്ഷേമ ബോർഡ് അംഗം ശരീഫ് പാലോളി, പ്രോഗ്രാം ഓഫിസർ ആശ എസ്. ബാബു, വേങ്ങര ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രേംഭാസ് മാസ്റ്റർ, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ ഐഷ പിലാകടവത്ത്, മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കിൽ വർക്കിങ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, വൈസ് പ്രിൻസിപ്പൽ പി. സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി എം. സൗമ്യ സംസാരിച്ചു.
വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}