വേങ്ങര: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ വേങ്ങര ബ്ലോക്കിൽ പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ലഹരി വിരുദ്ധ സന്ദേശ പ്രതിജ്ഞ എടുത്തു.
വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ആധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഫിയ, സുഹിജാബി, ഡിവിഷൻമെമ്പർ ജസീന, ബിഡിഒ അനീഷ്, മെഡിക്കൽഓഫിസർ ഡോ:സലീല, അഖിലേഷ്, മനോജ്, നിയാസ് ബാബു ഷാഹിന എന്നിവർ സംസാരിച്ചു.