വേങ്ങര : കൊളപ്പുറം സൗത്ത് സ്വദേശി പാറമ്മൽ ഷൈജുവിന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം കൊളപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി തലോടൽ ഫണ്ടിൽ നിന്നും കൈമാറി, ചടങ്ങിൽ കൊളപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് സി. മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നദീർ ഡെക്കോറിയ, ട്രഷറർ സൈദ് മുഹമ്മദ് പി പി, യൂത്ത് വിങ്ങ് പ്രസിഡൻറ് ഇസ്ഹാക്ക്. ടി, ഫക്രുദീൻ , മുസ്തഫ. ഇ, അയ്യപ്പൻ സി കെ, അബൂബക്കർ, അബ്ദുൽ വാഹിദ് തങ്ങൾ, എന്നിവർ സംസാരിച്ചു. ചെക്ക് അഡ്വക്കറ്റ് ഷമീർ കുന്നമംഗലം മുഖേന കമ്മിറ്റി അംഗങ്ങളായ നസീർ, റഷീദ്. പി. കെ, റിയാസ് കല്ലൻ, മുജീബ് , എന്നിവർക്ക് കൈമാറി.
കിഡ്നി മാറ്റിവെക്കൽ: വ്യാപാരികളുടെ കൈതാങ്ങ്
admin