സിപിഐഎം കുഴിപ്പുറം ബ്രാഞ്ച് കമ്മിറ്റി വല വീശി പ്രതിഷേധിച്ചു

പറപ്പൂർ: പറപ്പൂർ പഞ്ചായത്തിൽ കുഴിപ്പുറം പത്താം വാർഡിൽ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വാർഡിൽ സ്കൂളിൽ പോകുന്ന കുട്ടികൾക്കും മദ്രസയിൽ പോകുന്ന കുട്ടികൾക്കും പോകാൻ കഴിയാത്ത രീതിയിൽ റോഡ് തകർന്നതിനെതിരെ സിപിഐഎം കുഴിപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വല വീശി പ്രതിഷേധിച്ചു.

യാത്രക്കാർക്ക് നടക്കുന്നതിനു വേണ്ടി തല്ക്കാലം നടക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തു
സിപിഐഎം ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സാജുദ്ധീൻ കുഴിപ്പുറം, ഫഹദ് എ കെ, ഇസ്മായിൽ, ജലീൽ, റഹൂഫ്, സുഭാഷ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}