എ ആർ നഗർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടുനുബന്ധിച്ച് എ.ആർ നഗർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ എംവി, ഡോക്ടർ മുഹമ്മദ് കുട്ടിചോലക്കതൊടിക, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ. ടി എന്നവർ പരിപാടിക്ക് നേതൃത്വം നൽകുകയും ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.
പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും കൂടാതെ പൊതുജനങ്ങളും പങ്കെടുത്തു. നഴ്സിംഗ് ഓഫീസർ ജിനു കെ. പി ലഹരി ദിനത്തോട് അനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൂടാതെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.