സിവിൽ സർവ്വീസ് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

ഊരകം: ഊരകം എം യു  ഹയർസെക്കണ്ടറി സ്കൂളിൽ എസ്.ആർ.ജി യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവ്വീസിലെ തൊഴിൽ സാധ്യതകൾ സംബന്ധിച്ച് കരിയർ ഗൈഡൻസും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.

കരിയർ ഗൈഡൻസിന് പൂർവ്വ വിദ്യാർത്ഥി പിപി മുഹമ്മദ് ജുനൈദ് ഐഎഎസ് നേതൃത്വം നൽകി.

2025-26 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉൽഘാടനവും കരിയർ ഗൈഡൻസും പിടിഎ പ്രസിഡണ്ട് എം കെ അബ്ദുൽ മജീദ് നിർവഹിച്ചു.

മുഹമ്മദ് ജുനൈദ് ഐ എ എസു മായി നടത്തിയ അഭിമുഖത്തിൽ വിദ്യാർത്ഥികളായ ഐസ മെഹ്റിൻ, സഹ് ല, റബീഹ്, 
ഹിബ തോട്ടശ്ശേരി,
എസ്.ദിയ പി നായർ,
ആയിഷ ജസ്‌ല എം.പി,
ഹംനഫാത്തിമ,
ശിവാനി.പി.പി. എന്നിവർ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ കെ. കെ. അലി അക്ബർ തങ്ങൾ, പ്രിൻസിപ്പൽ അജ്നു തിലകൻ, സ്റ്റാഫ് സെക്രട്ടറി ഇ. പി.അബ്ദുൽ മുനീർ, റിയാസ് കെ. പ്രസംഗിച്ചു.

ചടങ്ങിന് സുൽഫിക്കർ എം.പി സ്വാഗതവും ബഷീർ ചിത്രകൂടം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}