ഹാജിമാരുടെ മടക്കയാത്ര നാളെമുതൽ; ഒരുക്കങ്ങൾ വിലയിരുത്തി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽനിന്ന് ഹജ്ജ് തീർഥാടനത്തിനു പോയവരുടെ മടക്കയാത്ര ബുധനാഴ്ച തുടങ്ങും. വൈകീട്ട് 3.20-ന് ആദ്യവിമാനം കരിപ്പൂരിലെത്തും. 173 തീർഥാടകരാണ് ഇതിലുണ്ടാകുക. കൊച്ചിയിൽനിന്ന് യാത്രയായവർ 26-നും കണ്ണൂരിൽനിന്ന് പോയവർ ജൂൺ 30 മുതലും തിരിച്ചെത്തും. മൂന്നു കേന്ദ്രങ്ങൾ വഴി 16,482 തീർഥാടകരാണ് ഹജ്ജിനു പോയത്. ഇതിൽ 16,040 പേർ സംസ്ഥാനത്തുനിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കരിപ്പൂരിൽനിന്ന് 5339, കൊച്ചിയിൽനിന്ന് 6388, കണ്ണൂരിൽനിന്ന് 4755 എന്നിങ്ങനെ തീർഥാടകരാണ് ഹജ്ജിനു യാത്രയായത്. ഇതിൽ എട്ടുപേർ സൗദിയിൽവെച്ച് മരിച്ചു.

എയർപോർട്ട് ഏജൻസികളുടെ യോഗം ചേർന്നു

മടക്കയാത്രയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാനായി വിമാനത്താവളത്തിലെ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. ഹാജിമാരുടെ മടക്കയാത്ര സുഖമമാക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും സംവിധാനങ്ങളൊരുക്കും.

വിമാനത്താവളത്തിൽ ലഗേജുകൾ സുഗമമായി കൈകാര്യംചെയ്യും. ഓരോ തീർഥാടകനും അഞ്ചുലിറ്റർവീതം സംസം നൽകുന്നതിനുള്ള സൗകര്യങ്ങളുമേർപ്പെടുത്തും. വിശ്രമത്തിന് പ്രത്യേക ഇരിപ്പിടം സജ്ജമാക്കുമെന്നും കുടിവെള്ളം, ലഘുഭക്ഷണത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

വിമാനത്താവള ഡയറക്ടർ മുനീർ മാടമ്പാട്ട്, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡെപ്യൂട്ടി ജനറൽ മാനേജർ-ഓപ്പറേഷൻസ് സുനിത വർഗീസ്, കസ്റ്റംസ് സൂപ്രണ്ട് മൃദുൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}