കടലുണ്ടിപ്പുഴയോരത്ത് കര ഇടിയുന്നു

വേങ്ങര: ഓരോവർഷവും മഴ കനക്കുമ്പോൾ കടലുണ്ടിപ്പുഴയിലൂടെ കുത്തിയൊലിച്ചും ഗതിമാറിയും വരുന്ന വെള്ളത്തിൽ പുഴയുടെ കരയിടിയുന്നത് പതിവാകുന്നു. ഇത്തവണ ഭയാനകമാംവിധം പുഴയുടെ കരയിടിഞ്ഞത് വേങ്ങര പെരുമ്പുഴ ഭാഗത്താണ്. പുഴക്കരയിൽ ഒട്ടനവധി വീടുകളുള്ള സ്ഥലമാണിവിടം. കഴിഞ്ഞവർഷവും ഇവിടെ കരയിടിഞ്ഞിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പുഴയുടെ ഈ ഭാഗങ്ങളിൽ സുരക്ഷാഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യവുമായി വീട്ടുകാർ നാട്ടുകാരുടെ സഹകരണത്തോടെ നിരവധിതവണ വകുപ്പുതല ഉദ്യോഗസ്ഥർക്കും കളക്ടർക്കും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പരാഹാരമായില്ല. ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്ന നിരവധി പമ്പ് ഹൗസുകൾ കരയിടിഞ്ഞതുകാരണം തകർന്നിരുന്നു. ഇരുനൂറു മീറ്ററിലധികം കര ഇടിഞ്ഞ അവസ്ഥയാണിപ്പോൾ. ഇത്തവണയും തേക്ക്, തെങ്ങ് എന്നിവയടക്കം നിരവധി മരങ്ങളും കടപുഴകി പുഴയിലേക്ക് വീണിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}