വേങ്ങര : കണ്ണമംഗലം ചെറേക്കാട് സംഘടിപ്പിച്ച വെൽഫെയർ പാർട്ടി കുടുംബ സംഗമവും അനുമോദന യോഗവും ജില്ലാ പ്രസിഡണ്ട് സഫീർ ഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൈസൽ ചെറേക്കാട് അധ്യക്ഷത വഹിച്ചു. യു. എസ്. എസ്, ജേതാക്കളെയും എസ്. എസ്. എൽ. സി, പ്ലസ് റ്റു വിജയികളെയും സമ്മേളനത്തിൽ അനുമോദിച്ചു. പാർട്ടി ജില്ല സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി, സെക്രട്ടറി പി. ഇ നൗഷാദ്, കാപ്പൻ സുഹൈൽ, സകരിയ പുള്ളാട്ട്, യു സക്കീന, പി. റഫീഖ്, വാഹിദ് ലാക്കൽ എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി കുടുംബ സംഗമവും അനുമോദന യോഗവും
admin