വി പി സിങ് ജന്മദിനം ആഘോഷിച്ചു

തിരൂരങ്ങാടി: രാജ്യം കണ്ട പ്രഗത്ഭനായ പ്രധാനമന്ത്രിയും പാവപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിന് ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച നേതാവുമായ വി പി സിങ്ങിന്റെ ജന്മദിനം വി പി സിങ് ഫൗണ്ടേഷൻ മലപ്പുറം ജില്ല കമ്മിറ്റി ആഘോഷിച്ചു. 

ഇതൊടനുബന്ധിച്ച് മമ്പുറം തടത്തിൽ കോളനി അങ്കണവാടിയിലെ കുട്ടികൾക്ക് മധുര പലഹാരം വിതരണവും നടന്നു. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ഷംസു വരമ്പനാലുങ്ങൾ ഉഘാടനം ചെയ്തു. വി പി സിങ്ങിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് കൂടുതൽ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}