വേങ്ങര: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈനേഷൻ അവകാശദിനം ആചരിച്ചു. ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായ ജീവനക്കാർ വകുപ്പ് മന്ത്രിക്ക് കൂട്ട നിവേദനം ഇമെയിലിൽ അയച്ചു. വേങ്ങരയിൽ ബാങ്ക് സെക്രട്ടറി എം. ഹമീദ് ഉദ്ഘാടനംചെയ്തു. അമീൻ കള്ളിയത്ത് അധ്യക്ഷനായി. കെ. ജുനൈദ്, പാലേരി റിയാസ്, വി.പി. ലെഫിൻ, ഫിറോസ് കണ്ണാട്ടി, എം. സജിദാ ബീഗം, നുസ്‌റത്ത് അംബാടൻ എന്നിവർ പ്രസംഗിച്ചു. കണ്ണമംഗലത്ത് പി. സഹദ്, എ. ആസിം, റഷീദ് എന്നിവർ നേതൃത്വംനൽകി.
കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈനേഷൻ അവകാശ ദിനാചരണം
admin