പെരുവള്ളൂർ: പെരുവള്ളൂർ പേങ്ങാട്ടുകുണ്ടിനു സമീപം ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് കൂട്ടത്തോടെ മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. മൂത്താട്ടിൽ മിനിയുടെ വീടിനു മുകളിലേക്കാണ് രണ്ട് പനയും മാവും തെങ്ങും കൂട്ടത്തോടെ കടപുഴകി വീണത്. വീട് മുക്കാൽഭാഗവും തകർന്നു. സംഭവസമയം വീട്ടിൽ ആളില്ലാത്തത് രക്ഷയായി. തൊട്ടടുത്ത മുജീബിന്റെ വീടിനു മുകളിലും പന വീണ് കേടുപാടുകൾ സംഭവിച്ചു.
പെരുവള്ളൂരിൽ വീടിനു മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു
admin
Tags
Malappuram