വേങ്ങര: കുറ്റാളൂർ മലബാർ കോളജ് ഓഫ് സയൻസ് ആൻഡ് സ്കിൽ നവീകരിച്ച കാംപസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വേഗത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി ആറ് അധിക ഹ്രസ്വകാല കോഴ്സുകളോടെയുള്ള ബി.എ, ബി.കോം, ബി.ബി.എ ബിരുദം, പ്രൈമറി ടി.ടി.സി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഓഫിസ് അഡ്മിനിസ്ട്രേഷൻ, നാല് അധിക ഹ്രസ്വകാല കോഴ്സുകളോടെയുള്ള ഹയർസെക്കൻഡറി എന്നിവയാണ് ഈ അധ്യയന വർഷം മുതൽ കോളജ് അവതരിപ്പിക്കുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കഴിഞ്ഞ വർഷം ഡിഗ്രി, പ്ലസ്ടു, വിവിധ ഹ്രസ്വകാല കോഴ്സുകൾ എന്നിവ പൂർത്തിയാക്കിയവർക്കുള്ള കോൺവൊക്കേഷൻ പരിപാടിയും നടന്നു.
ചടങ്ങിൽ ഡയരക്ടർ അഡ്വ. നിയാസ് പനക്കൽ അധ്യക്ഷനായി. മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ അസ്‌ലു, സി.പി.എം ഏരിയാ സെക്രട്ടറി കെ.ടി അലവിക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.കെ മൊയ്തീൻ മാനു, സബാഹ് കുണ്ടുപുഴക്കൽ, ഹക്കീം തുപ്പിലക്കാട്ട്, ബക്കർ കുണ്ടുപുഴക്കൽ, വർക്കിങ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, വൈസ് പ്രിൻസിപ്പൽ പി. സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി എം. സൗമ്യ, അധ്യാപകരായ എം. നീതു, പി.ടി ജിൽജിത്ത്, എൻ.എം സ്വാദിഖ് സംസാരിച്ചു.