വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കന്ററി സ്കൂളിൽ മൈലാഞ്ചി മൊഞ്ചോടെ വലിയപെരുനാളാഘോഷത്തിന് സമാപനം. മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്ത് വൻ വിജയമാക്കിയ മെഗാ മെഹന്തി ഫെസ്റ്റ് ആയിരുന്നു ഇത്തവണത്തെ പെരുന്നാളാഘോഷം കളറാക്കിയത്. പ്രധാനാധ്യാപിക എസ്.ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ ആർട്ട് ക്ലബ്ബ് ഒരുക്കിയ മെഗാ മെഹന്തി ഫെസ്റ്റിന് ഷൈജു കാക്കഞ്ചേരി, കെ സ്മിത എന്നിവർ നേതൃത്വം നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ റുക്സാന, റാഷിദ തുടങ്ങിയവർ പങ്കെടുത്തു.
അലോന-ഹന്ന, ഫൈഹ- ഇസ്ന ഫാത്തിമ, റിൻഷ ഫാത്തിമ- അനുഷ, എന്നീ വിദ്യാർത്ഥികൾ യു.പി വിഭാഗത്തിലും, ശിവോസ്മി-അനാമിക, റന ഫാത്തിമ-വഫ, ഫാത്തിമ ഷഫ്ന-ഷഹാന, ഹംന-നജ, സഫ-റിസ് വ, റജ മറിയം-ഷഫ്ന ഷെറിൻ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും വിജയികളായി.