എടരിക്കോട് ടെക്സ്‌റ്റൈൽസ്: പിഎഫ് ആനുകൂല്യംനൽകാത്തതിനെതിരേ കമ്മിഷണർക്കു പരാതി

കോട്ടയ്ക്കൽ: പൊതുമേഖലാസ്ഥാപനമായ എടരിക്കോട് ടെക്സ്‌റ്റൈൽസിൽ സർവീസിലിരിക്കേ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് പ്രോവിഡന്റ് ഫണ്ട് ആനുകൂല്യമോ പെൻഷനോ നൽകാത്തതിനെതിരേ എടരിക്കോട് ടെക്സ്‌റ്റൈൽസ് എസ്ടിയു ഭാരവാഹികൾ റീജണൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ശുഭം കശ്യപിനെക്കണ്ട് പരാതി നൽകി.

വ്യവസായ വകുപ്പിന്റെ കെടുകാര്യസ്ഥത കാരണം മില്ലിലെ തൊഴിലാളികളുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതം അടയ്ക്കാത്തതിനാൽ ഇതിനകംതന്നെ 205 തൊഴിലാളികളുടെ ഉയർന്ന പെൻഷൻ പിഎഫ് അധികൃതർ നിരസിച്ചിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സാമൂഹികസുരക്ഷാ പദ്ധതിയായ ഇപിഎഫിന്റെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് സ്കീം (ഇഡിഎൽഐ) പ്രകാരം ഒരു തൊഴിലാളി സർവീസിലിരിക്കേ മരിച്ചാൽ തൊഴിലാളിയുടെ ആശ്രിതർക്ക് ഏഴുലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയനുസരിച്ച് മില്ലിൽ സർവിസിലിരിക്കേ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് ലഭിക്കേണ്ട തുക അനുവദിക്കാതെ നിരസിച്ച സാഹചര്യത്തിലാണ് പരാതി നൽകിയത്.

വ്യവസായവകുപ്പ് നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിൽ ഇത്തരം തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് എടരിക്കോട് ടെക്സ്‌റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്ടിയു) കുറ്റപ്പെടുത്തി.

ഭാരവാഹികളായ സിദ്ദിഖ് താനൂർ, അലി കുഴിപ്പുറം, ടി. ആലസ്സൻ, എം.സി. തില, വി.കെ. ഫാത്തിമത്തു സുഹറ, കെ.പി. സബിത തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}