വേങ്ങര: ബ്യൂട്ടി മാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത സദസ്സിൽ ബ്യൂട്ടിമാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം. പി ഉദ്‌ഘാടനവും അവാർഡുദാനവും നടത്തി.
എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ്. പി, ഷോറൂം ഹെഡ് ഫാരിസ് തങ്ങൾ, ഷോറൂം മാനേജർ അബ്ദുസമദ് എം. ടി, മാർക്കറ്റിംഗ് മാനേജർ നവാസ് ടി.എം എന്നിവർ പ്രസംഗിച്ചു.