ഏ ആർ നഗർ:
ലോക പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് പുതിയത്ത് പുറായ എ.എ.എച്ച്. എം.എൽ.പി.സ്കൂളിൽ കുട്ടികൾക്ക് വൃക്ഷതൈ നൽകി നാച്വർ ക്ലബ്ബിന്റെ ഉദ്ഘാടനം വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷർമിലി നിർവ്വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രധാന അധ്യാപകൻ കെ അബ്ദുൽ മജീദ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് സി.ഹസ്സനലി, എ.പി മജീദ്,അധ്യാപകരായ പാത്തു ടീച്ചർ, വിപിൻ മാസ്റ്റർ,തസ്നി ടീച്ചർ മുസ്മിന ടീച്ചർ, ദിൽന ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ, അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളടങ്ങിയ കൊളാഷ് കുട്ടികൾ നിർമ്മിച്ചു.