വേങ്ങര: ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരപ്പിൽപാറ എം.എസ്.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണം ചെയ്യുകയും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും സംഘടിപ്പിച്ചു. എം.എസ്.എഫ് യൂണിറ്റ് പ്രസിഡൻ്റ് ഇർഫാൻ കെ.കെ യുടെ അധ്യക്ഷതയിൽ പരിപ്പിൽപാറയിൽ വെച്ച് നടന്ന പരിപാടി വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
മുസ്ലിംലീഗ് പ്രസിഡൻ്റ് കുട്ടിമോൻ തങ്ങൾ, വാർഡ് മെബർ കുറുക്കൻ മുഹമ്മദ് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ഷിഹാൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മുസ്ലിംലീഗ് സെക്രട്ടറി ചെള്ളി അവറാൻ കുട്ടി, വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി അംഗം അജ്മൽ കീരി, റിസ് വാൻ ഇ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായ നാജിൽ എം.പി, മിഷായിൽ ഇ.പി, സിനാൻ കെ, അൻസിഫ് എ, സൽമാൻ സി എന്നിവർ നേതൃത്വം നൽകി.