എസ്എസ്എഫ് ഇരിങ്ങല്ലൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

മാട്ടനപ്പാട്: രണ്ട് ദിവസങ്ങളിലായി കുഴിപ്പുറം മാട്ടനപ്പാട് നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് ഇരിങ്ങല്ലൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മാട്ടനപ്പാട്, കവല, ചീനിപ്പടി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി കുറ്റിത്തറ യൂണിറ്റിലെ അഹ്‌മദ്‌ സ്വബീഹ്, സർഗ്ഗ പ്രതിഭയായി മാട്ടനപ്പാട് യൂണിറ്റിലെ അഹ്‌മദ്‌ ശമ്മാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഞായറാഴ്ച്ച ഉച്ചക്ക് നടന്ന സാംസ്‌കാരിക സംഗമത്തിൽ മുസ്തഫ പി എറയ്ക്കൽ സംസാരിച്ചു. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് വേങ്ങര ഡിവിഷൻ സെക്രട്ടറി സഫ്‌വാൻ സഖാഫി അനുമോദന പ്രഭാഷണം നടത്തി. ഒ.കെ അബ്ദുൽ റഷീദ് ബാഖവി, സൽമാൻ സഅദി, അഷ്‌റഫ്‌ പാലാണി, അഹ്‌മദ്‌ മുനവ്വർ കുഴിപ്പുറം എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}