വേങ്ങര : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വാർഡ് വിഭജനത്തിനായി സംസ്ഥാന അതിർത്തി നിർണയ കമ്മീഷൻ 2024 സെപ്റ്റംബറിൽ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പ്രകാരം വാർഡ് നിർണയ അതിർത്തികൾ പ്രകൃതിദത്തമായ അതിർത്തികളോ അവക്ക് പുറമെ പൊതു റോഡുകൾ, നടപ്പാത,ചെറുവഴികൾ, റെയിൽവേ ലൈൻ പൊതുസ്ഥലങ്ങൾ തുടങ്ങി വ്യക്തമായി തിരിച്ചറിയാവുന്ന അതിർത്തികളോ ആയിരിക്കേണ്ടതാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കൂടാതെ വാർഡ് വിഭജനം നടത്തുമ്പോൾ സമ്മതിദായകരുടെ യാത്രാസൗകര്യം, പോളിംഗ് സ്റ്റേഷൻ സൗകര്യം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. കൂടാതെ പഞ്ചായത്ത് വാർഡുകളുടെ ശരാശരി ജനസംഖ്യ കമ്മീഷൻ നിശ്ചയിക്കേണ്ടതും, പുനർ നിർണയിച്ച വാർഡുകളുടെ ജനസംഖ്യ, ശരാശരി ജനസംഖ്യയെക്കാൾ പരമാവധി പത്ത് ശതമാനം മാത്രമേ കൂട്ടുവാനോ കുറക്കുവാനോ പാടുള്ളൂ. എന്നാൽ സംസ്ഥാന അതിർത്തി നിർണയ കമ്മീഷൻ 2024 സെപ്റ്റംബറിൽ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറി വാർഡ് പുനർ നിർണ്ണയം നടത്തിയിരിക്കുന്നത് എന്നാണ് ഹൈക്കോടതിയെ സമീപിച്ച ഇസ്മായിൽ പൂങ്ങാടൻ, ചുക്കാൻ മുഹമ്മദ് ഹാജി എന്നീ പരാതിക്കാർ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി അബ്ദുറഹ്മാൻ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം സ്റ്റേ ചെയ്യുകയും അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ അന്തിമ വാർഡ് വിഭജനം ഹൈക്കോടതി അന്തിമവിധിക്ക് വിധേയമായിരിക്കും എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ഹർജിക്കാർക്ക് വേണ്ടി അഡ്വക്കറ്റ് മുഹമ്മദ് ഷാ, അഡ്വക്കേറ്റ് നന്ദന എന്നിവർ ഹാജരായി.
അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു
admin