കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ പുന്നപ്പറമ്പ് - പാപ്പായി - കിഴക്കേ പാപ്പായി റോഡിലെ അപകട സാധ്യത ഉള്ള വളവിൽ യാത്രക്കാർക്ക് ദൃശ്യമാകാൻ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ, അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഡിവിഷൻ കൗൺസിലർ കോൺവെക്സ് മിറർ സ്ഥാപിച്ചു.
ഇസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിലായാണ് മിറർ സ്ഥാപിച്ചത്. അപകട സാധ്യത കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ പുതിയ മിറർ സഹായകരമാകും എന്നാണ് പ്രതീക്ഷ.
പ്രദേശവാസികൾ ഡിവിഷൻ കൗൺസിലർക്ക് നന്ദി അറിയിച്ചു. റോഡിന്റെ സുരക്ഷ വർധിപ്പിക്കാൻ ഇത്തരം നടപടികൾ കൂടുതൽ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.