കണ്ണമംഗലം: മലബാറിൽ വിശിഷ്യാ മലപ്പുറം ജില്ലയിൽ വിജയശതമാനത്തിനുസരിച്ച് പ്ലസ്ടുവിന് ബാച്ച് വർദ്ധിപ്പിച്ച് നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ തുടർപഠന കാര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. ചേറൂരിലെ യും പരിസരപ്രദേശങ്ങളിലെയും പല വിദ്യാർത്ഥികളും ഇത് മൂലം ഇന്ന് ആശങ്കയിൽ ആണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. വാർഡ് കമ്മിറ്റി പ്രസിഡൻറ് യു എൻ മജീദ് അധ്യക്ഷത വഹിച്ചു. പുള്ളാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, വി പി മൊയ്തീൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു. അലിക്കുട്ടി, കൊടക്കല്ലൻ നജീബ് സ്വാഗതവും സമദ് ചോലക്കൽ നന്ദിയും പറഞ്ഞു.
പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ സർക്കാർ തയ്യാറാവണം: കണ്ണമംഗലം പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി
admin