മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 16-ാമത് ഓർമ്മദിനത്തിൽ ഓഗസ്റ്റ്് ഒന്നിന് ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിക്കുന്ന ‘ശിഹാബ് തങ്ങളുടെ ദർശനം’ ദേശീയ സെമിനാറിന്റെ പ്രതിനിധി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ പ്രതിനിധിയായി രജിസ്റ്റർചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ബഷീറലി ശിഹാബ് തങ്ങൾ, എ.കെ. സൈനുദ്ദീൻ, അബ്ദുള്ള വാവൂർ, എ.എം. അബൂബക്കർ, കെ. മുഹമ്മദ് ഇസ്‌മയിൽ, ഡോ. സൈനുൽ ആബിദ് കോട്ട, എം. മുഹമ്മദ് സലീം, എ. മുഹമ്മദ്, കെ.കെ. അലവിക്കുട്ടി, ആമിർ കോഡൂർ, അൻവർ ബഷീർ, മജീദ് കാടേങ്ങൽ, ഫെബിൻ കളപ്പാടൻ, നുഹ്‌മാൻ ഷിബിലി, ഫസൽ, ബാബു ഷിഹാബ് എന്നിവർ സംസാരിച്ചു.