ബിജെപി ഊരകം പഞ്ചായത്ത് കമ്മിറ്റി നിശാ ശിൽപശാല സംഘടിപ്പിച്ചു

ഊരകം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി ജെ പി ഊരകം പഞ്ചായത്തു കമ്മിറ്റി പുത്തൻ പീടിക ജ്ഞാനോദയം ഗ്രന്ഥശാല ഹാളിൽ വെച്ച് നിശാ ശിൽപശാല നടത്തി. പുതിയതായി ചുമതലയേറ്റ ഊരകം പഞ്ചായത്തു ഭാരവാഹികളെ  ചടങ്ങിൽ ആദരിക്കുകയും സ്വീകരണം നൽകുകയും ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വന്ദേമാതരം പാടി ആരംഭിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ അവസാനിച്ചു. ബി ജെ പി ജില്ലാ സെകട്ടറി ഷിബു അനന്തായൂർ നിശാ ശിൽപശാല ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഊരകം പഞ്ചായത്തു പ്രസിഡന്റ് എം.ടി. ലക്ഷമണൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. വേലായുധൻ, എ പി.ഉണ്ണി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സെടുത്തു സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ.എം. മധുസൂദനൻ സ്വാഗതവും ജോ: കൺവീനർ വി.സി.സുരേഷ്നാരായണൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}