പെരുവള്ളൂർ: പറമ്പിൽപ്പീടിക ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ ചതയദിന പൂജ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗണപതിഹോമം, അർച്ചന, അന്നദാനം, ദീപാരാധന എന്നിവ നടന്നു. ക്ഷേത്രംശാന്തി അഖിൽ മുഖ്യകാർമികത്വം വഹിച്ചു. കെ.വി. അജയ കുമാർ, ബിജു പനേങ്ങൽ, കെ.കെ. ഷാജി, സജിത്ത്, സി. രാജൻ, കെ. ഉണ്ണി എന്നിവർ നേതൃത്വം നല്കി.