മമ്പുറം: ഒരാഴ്ച നീണ്ടുനിൽക്കുന്ന മമ്പുറം ആണ്ട് നേർച്ചയുടെ മുന്നോടിയായി ആരോഗ്യ വകുപ്പ് ഹോട്ടലുകൾ, കൂൾ ബാറുകൾ, വഴിയേര ഭക്ഷണശാലകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും പരിശോധന നടത്തുകയും
ജൈവ അജൈവ മാലിന്യ സംസ്കരണത്തെക്കുറിച്ചും, പരിസര ശുചിത്വത്തെ കുറിച്ചും സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ എന്നിവർ പങ്കെടുത്തു.