കെ.സി.എ ജൂനിയർ അക്കാദമിയിലേക്ക് സെലക്ഷൻ നേടി ഹർഷൻ

കോട്ടക്കൽ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ജൂനിയർ അക്കാദമിയിലേക്ക് സെലക്ഷൻ നേടി കോട്ടൂർ എ. കെ. എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി  ഹർഷൻ. കോട്ടൂർ  സ്വദേശിയായ  എൻ.കെ  അനിൽ കുമാറിൻ്റെയും സി.പി  വിഷ്ണു പ്രിയയുടെയും മകനാണ് ഈ  14 കാരൻ. കെസിഎ യുടെ നേതൃത്വത്തിൽ  തിരുവനന്തപുരത്തും കണ്ണൂരും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നടത്തിയ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയാണ് ഹർഷൻ  യോഗ്യത നേടിയത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 12 കുട്ടികളെയാണ് തിരത്തെടുത്തത്. സ്കൂളിൽ  വെച്ച് നടന്ന യാത്രയയപ്പ്  വാർഡ് കൗൺസിലർ എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു,പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച് എം കെ സുധ, എൻ.വിനീത, പ്രദീപ് വാഴങ്കര, കെ നിബിൻ,ആർ രാജേഷ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}