തിരൂരങ്ങാടി: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി (എസ് എം സി) യുടെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ നൽകി.
പ്രധാനാധ്യാപിക കെ. കെ. മിനി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.മൊയ്തീൻകുട്ടി, അൻവർ, തൂബ ജ്വല്ലറി എം.ഡി. ജുനൈദ്, മുംതാസ് ജ്വല്ലറി എം ഡി പി. സിറാജുദ്ദീൻ, എസ്.ആർ.ജി കൺവീനർ നാസർ ചെമ്പയിൽ, വിജയഭേരി കൺവീനർ ജസീറ ആലങ്ങാടൻ, ഇസ്മായിൽ പൂക്കയിൽ, അനീസുദ്ദീൻ അഹ്‌മദ് എന്നിവർ പ്രസംഗിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് കെ.കെ മിനിക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി.