ഇല്ലിപ്പിലാക്കൽ: രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി,
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി മൻസൂർ പൊന്നാനി പ്രമേയ പ്രഭാഷണം നടത്തി.വേദിയിൽ മഹല്ല് സെക്രട്ടറി അലവി ഹാജി, എസ് വൈ എസ് സർക്കിൾ സെക്രട്ടറി ഫുളൈൽ സഖാഫി, എസ് എസ് എഫ് വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാൻ ഇരിങ്ങല്ലൂർ, നൗഫൽ സഖാഫി , സ്വഫ് വാൻ സഖാഫി, മുനവ്വർ കുഴിപ്പുറം എന്നിവർ പങ്കെടുത്തു.
തുടർന്ന് പത്ത് യുണിറ്റുകളിൽ നിന്ന് നൂറ്റി ഇരുപത്തി അഞ്ചോളം മത്സരങ്ങളിലായി എട്ട് വേദികളിലായി അഞ്ചൂറോളം മത്സരാത്ഥികൾ പങ്കെടുത്തു.
സമാപന സംഗമത്തിൽ സാഹിത്യോത്സവ് കൺവീനർ ജുനൈദ് അസ്ഹരി സ്വാഗതം പറഞ്ഞു,കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സിയാദ് കെ.ടി ഉദ്ഘാടനം നിർവഹിച്ചു, എസ് എസ് എഫ് ജില്ല സെക്രട്ടറി അനസ് നുസ് രി അനുമോദന പ്രഭാഷണം നടത്തി, വേദിയിൽ ഹംസ മുസ്ലിയാർ, പി ടി എം ശിഹാബുദ്ധീൻ സഖാഫി ,സയ്യിദ് ഹുസൈൻ ബുഖാരി, വാസിഹ് സഅദി, ശാഹുൽ ഹമീദ്.സ്വാഗത സംഘം കൺവീനർ മുഹമ്മദ് ബാവ നന്ദി പറഞ്ഞു.