വേങ്ങര: കൂട്ടായ്മയുടെ നാട്ടിലുള്ള അംഗങ്ങളുടെ സംഗമവും അതോടൊപ്പം ഉന്നത വിജയം നേടിയ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് മൊമെന്റോ വിതരണവും നടന്നു.
27/7/2025 ഞായറാഴ്ച വൈകുന്നേരം ഇരിങ്ങല്ലൂർ കുറ്റിത്തറ എ എം യു പി സ്കൂളിൽ വെച്ച് ചേർന്ന പരിപാടിയിൽ
കൂട്ടായ്മ പ്രസിഡന്റ് പൂഴിത്തറ മുജീബ് അധ്യക്ഷം വഹിക്കുകയും ട്രഷറർ നല്ലൂർ ഷാഹുൽ ഹമീദ് സ്വാഗതം പറയുകയും ചെയ്തു.
പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും, വാർഡ് മെമ്പറും കൂടി ആയ സി ലക്ഷ്മണൻ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് കൂട്ടായ്മ അംഗങ്ങളായ അലി പിലാക്കൽ, സാബിർ അലി, ജലീൽ മാസ്റ്റർ, ശറഫുദ്ധീൻ എന്നിവരും, അബ്ദു റഹ്മാൻ, ചേക്കു കുരുണിയൻ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം നടത്തി. സി ലക്ഷ്മണൻ ഉത്ഘാടനം നിർവഹിക്കുകയും കൂട്ടായ്മ അംഗങ്ങളായ അസീസ് കുരുണിയൻ, നൗഷാദ് ചാലിൽ, മുജീബ് ബേരേങ്ങൽ എന്നിവർ ചേർന്ന് സമ്മാനിക്കുകയും ചെയ്തു .
ഒന്നിച്ചിരുന്നുള്ള ചായ സൽക്കാര ശേഷം കമ്മിറ്റി അംഗം മുസ്തഫ നന്ദി പറഞ്ഞുകൊണ്ട് പരിപാടിക്ക് പരിസമാപ്തി കുറിച്ചു.