വേങ്ങര: വലിയോറ ചിനക്കൽ സ്കൂൾ ആർട്സ് ആൻഡ് മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജി എച്ച് സ് കുറുകയിൽ സ്കൂൾ റേഡിയോ പരിപാടി ഹെഡ്മാസ്റ്റർ കെ.സി രാജേഷ് ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ മുസ്തഫ, ശ്രുതി, സുരേഷ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ശ്രീ നന്ദിക, സൈറ എന്നിവർ പരിപാടികൾ ആങ്കർ ചെയ്തു.
സ്റ്റാഫ് സക്രട്ടറി ശറഫുദ്ദീൻ മാഷ്, സീനിയർ അസിസറ്റൻറ് പ്രിയേഷ് മാഷ്, പ്രോഗ്രാം കൺവീനർ രജിഷ ടീച്ചർ, എസ് ആർ ജി കൺവീനർ അബീഷ് മാഷ്, ഷീന ടീച്ചർ, അശ്വിൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.